ഖത്തറില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സിലായിരുന്ന മലയാളി യുവാവ് നിര്യാതനായി

ദോഹ. ഖത്തറില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സിലായിരുന്ന മലയാളി യുവാവ് നിര്യാതനായി
കോഴിക്കോട് പെരുമണ്ണ മണക്കടവ് കണിക്കാട്ടില്‍ തൊടി കോയക്കുട്ടിയുടേയും ജമീലയുടേയും മകനായ യാക്കൂബ് ആണ് മരിച്ചത്. 35 വയസ്സായിരുന്നു. പിതാവ് ദോഹയിലുണ്ട്.
ഇന്നലെ അല്‍ സദ്ദിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യാക്കൂബ് ഇന്നാണ് മരണപ്പെട്ടത്.
റുക്‌സാനയാണ് ഭാര്യ.
നടപടിക്രമം പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.




