Breaking News
മിസൈമീര്‍ ഇന്റര്‍സെക്ഷനില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ: ജൂണ്‍ 7 ശനിയാഴ്ച 12 മണി മുതല്‍ നാല് ദിവസത്തേക്ക് മിസൈദ് റോഡില്‍ നിന്ന് അല്‍ വക്ര റോഡിലേക്ക് വരുന്നവര്‍ക്കായി മിസൈമീര്‍ ഇന്റര്‍സെക്ഷനില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍, അറിയിച്ചു.
ആവശ്യമായ ചില അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായാണിത്. ഈ സമയത്ത് റോഡ് അഞ്ച് വരി പാതകളില്‍ നിന്ന് മൂന്ന് വരി പാതകളായി കുറയ്ക്കും.



