Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കോവിഡ് വാക്‌സിന് ഫ്‌ളൂ പ്രതിരോധിക്കാനാവില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് വാക്‌സിന് ഫ്‌ളൂ പ്രതിരോധിക്കാനാവില്ലെന്നും ഫ്‌ളൂ സീസണ്‍ പരിഗണിച്ച് കോവിഡ് വാക്‌സിനെടുത്തവരും ഫ്‌ളൂ വാക്‌സിനെടുക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ. സൊഹ അല്‍ ബയാത്ത് പറഞ്ഞു.


ഫ്‌ളൂ പലരും വിചാരിക്കുന്നതുപോലെ നിസാരമല്ലെന്നും ചില കേസുകളിലെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നും അവര്‍ പറഞ്ഞു.

ഫ്‌ളൂ സീസണ്‍ നേരത്തെ ആരംഭിച്ചേക്കുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഖത്തറില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തന്നെ ഫ്‌ളൂ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഫ്‌ളൂ വാക്‌സിനേഷന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഔട്ട് പേഷ്യന്റ് ക്‌ളിനിക്കുകളിലും ലഭ്യയമാണ് . രാജ്യത്ത് ഫ്‌ളൂ പടരുന്നതിന് മുമ്പ് തന്നെ എല്ലാവരും വാക്‌സിനെടുത്ത് പ്രതിരോധം തീര്‍ക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയയം ആഹ്വാനം ചെയ്്തു.

Related Articles

Back to top button