Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ആദ്യമായി പൂര്‍ണമായും ഹിപ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

ഖത്തറില്‍ ആദ്യമായി പൂര്‍ണമായും ഹിപ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

നൂതന ശസ്ത്രക്രിയാ സാങ്കേതികത ഉപയോഗിച്ചാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

അറുപത് വയസ്സ് പിന്നിട്ട ഒരു അമേരിക്കന്‍ സ്ത്രീയിലാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ഹിപ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ബാധിച്ച് വിട്ടുമാറാത്ത വേദനയും ചലനശേഷിയിലും നടത്തത്തിലും കാര്യമായ ബുദ്ധിമുട്ടും ഉണ്ടാക്കിയതിനാല്‍ അമേരിക്കയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നതിനുപകരം ഖത്തറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ തീരുമാനിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം ക്രച്ചസ് ഇല്ലാതെ നടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജും ചെയ്തു.

ഓര്‍ത്തോപീഡിക് ആന്‍ഡ് ജോയിന്റ് സര്‍ജറിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. മുഹമ്മദ് മുബാറക് അല്‍ അതീഖ് അല്‍ ദോസാരിയുടെ നേതൃത്വത്തിലുള്ള എച്ച്എംസിയിലെ ഒരു മെഡിക്കല്‍ സംഘമാണ് ഈ ശസ്ത്രക്രിയ നടത്തിയത്.

Related Articles

Back to top button