IM Special

സംഗീത വഴിയില്‍ ഉയരങ്ങള്‍ തേടുന്ന ഹിസാന നസ് റീന്‍

അമാനുല്ല വടക്കാങ്ങര

സംഗീത വഴികളില്‍ ഉയരങ്ങള്‍ തേടുന്ന ഗായികയാണ് ഹിസാന നസ് റീന്‍ . മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട് യുസുഫലിയുടേയും സറീനയുടേയും നാലുമക്കളില്‍ ഇളയവളായ ഹിസാന നസ് റീന് കുട്ടിക്കാലം മുതലേ പാട്ടുകളോട് വലിയ ആഭിമുഖ്യമായിരുന്നു. ഒന്നാം ക്‌ളാസ് മുതല്‍ പ്‌ളസ് ടു വരെ സ്‌കൂള്‍ കലോല്‍സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ഹിസാനക്ക് പല വേദികളില്‍ നിന്നായി നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉറുദു ഗസല്‍, മാപ്പിളപ്പാട്ട് , ഒപ്പന എന്നിവയിലൊക്കെയാണ് പങ്കെടുത്തിരുന്നത്.


സ്‌കൂളുകളിലേയും മദ്രസയിലേയും എല്ലാ അധ്യാപകരുടേയും പിന്തുണയും പ്രോല്‍സാഹനവും ലഭിച്ച ഹിസാനയുടെ സംഗീത യാത്രയില്‍ ജി.സി. കാരക്കലിന്റേും നിസ്താര്‍ കീഴുപറമ്പിന്റേയും പ്രചോദനവും മാര്‍ഗനിര്‍ദേശങ്ങളും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.
എല്ലാതരം പാട്ടുകളും വഴങ്ങുമെങ്കിലും മെലഡികളോടാണ് ഹിസാനക്ക് കൂടുതല്‍ താല്‍പര്യം. തനിക്ക് പ്രിയപ്പെട്ട പാട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുള്ള ഹിസാനയുടെ പാട്ടുകള്‍ക്ക് നിരവധി ആസ്വാദകരുണ്ട്.

ഈദുല്‍ അദ്ഹയോടനുബന്ധിച്ച് ഖത്തറില്‍ തനിമ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ ഹിസാനയുടെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കുടുംബസമേതം ദോഹയില്‍ താമസിക്കുന്ന ഹിസാന സംഗീത വഴിയില്‍ കൂടുതല്‍ ഉയരങ്ങളും അവസരങ്ങളും തേടുകയാണ്.


ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഉദ്യോഗസ്ഥനായ മുഹമ്മദ് സാബിത് ആണ് ഭര്‍ത്താവ്. എദിന്‍ സാബിത്ത്, എല്‍ഹാം സാബിത്ത് എന്നിവര്‍ മക്കളാണ്.