Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫലസ്തീന്‍ ജനതയെ സഹായിക്കുവാന്‍ ഖത്തര്‍ ചാരിറ്റിയുമായി കൈകോര്‍ത്ത തലബാത്ത് ഉദ്യമത്തിന് വന്‍ പ്രതികരണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇസ്രായേല്‍ അതിക്രമങ്ങളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയെ സഹായിക്കുവാന്‍ ഖത്തര്‍ ചാരിറ്റിയുമായി കൈകോര്‍ത്ത മേഖലയിലെ പ്രമുഖ ഭക്ഷ്യ-പലചരക്ക് വിതരണ ആപ്ലിക്കേഷനായ തലബാത്ത് ഉദ്യമത്തിന് വന്‍ പ്രതികരണം
തലബാത്ത് ആപ്‌ളിക്കേഷനിലൂടെ ഇന്നലെ നടന്ന ഓരോ ഓര്‍ഡറിന്റേയും വിഹിതം പലസ്തീനിലെ മാനുഷിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുമെന്നാണ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരുന്നത്.

ഇന്നലെ വാരാന്ത്യമായിരുന്നതിനാല്‍ നിരവധി ഓര്‍ഡറുകളാണ് ലഭിച്ചത്. കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ലെങ്കിലും ഉദ്യമം വന്‍ വിജയമായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Related Articles

Back to top button