Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫിഫ ലോകകപ്പ് ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ ക്യൂ പോസ്റ്റ് ഇ സ്‌റ്റോറിലും ലഭ്യം

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക ലൈസന്‍സുള്ള ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും ഖത്തര്‍ പോസ്റ്റിന്റെ ഇ-സ്റ്റോര്‍ വഴി നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കാനും കഴിയുമെന്ന് ഖത്തര്‍ പോസ്റ്റ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചു.

ലോകകപ്പിന്റെ ബ്രാന്‍ഡിംഗോടെയുള്ള നോട്ട്ബുക്ക്, ട്രോഫി കാര്‍ഡ് ഹോള്‍ഡര്‍, പ്ലേയിംഗ് കാര്‍ഡ്, ബോള്‍പെന്‍, ട്രോഫി പേന, പേന ഹോള്‍ഡര്‍, വാട്ടര്‍ ബോട്ടില്‍, മഗ്, തെര്‍മോ മഗ്, പൈന്റ് ഗ്ലാസ്, സ്റ്റിക്കര്‍, ട്രോഫി മാഗ്‌നറ്റുകള്‍, പിന്‍, കീചെയിന്‍, ലോക കപ്പ് ട്രോഫിയുടെ ചെറു രൂപങ്ങള്‍, കാര്‍ പെര്‍ഫ്യൂം , സ്റ്റേഷണറി സെറ്റ് , സ്‌നോ ഗ്ലോബ് മുതലായവ ഇ സ്റ്റോറില്‍ ലഭ്യമാണ് . ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കാനും ഓര്‍ഡര്‍ ചെയ്യാനും store.qatarpost.qa സന്ദര്‍ശിക്കണം.

ഉയര്‍ന്ന നിലവാരമുള്ള നോട്ട്ബുക്ക് ( 125 റിയാല്‍) പ്ലേയിംഗ് കാര്‍ഡ്, (79 റിയാല്‍) ; ഉയര്‍ന്ന നിലവാരമുള്ള ആഡംബര കറുത്ത പേന, 239 റിയാല്‍) , വാട്ടര്‍ ബോട്ടില്‍(96 റിയാല്‍ മുതല്‍) സ്റ്റിക്കര്‍, 5 റിയാല്‍ മുതല്‍; കാന്തങ്ങള്‍ ( 28 റിയാല്‍ ), പേന (57 റിയാല്‍ മുതല്‍), പിന്‍ ( 24 റിയാല്‍ മുതല്‍) കീചെയിന്‍,( 25 റിയാല്‍ മുതല്‍), ലോക കപ്പ് ട്രോഫിയുടെ ചെറു രൂപങ്ങള്‍ ( 59 റിയാല്‍ മുതല്‍) ; സ്റ്റേഷണറി സെറ്റ് (357 റിയാല്‍ ) ; പിന്‍ (22 റിയാല്‍ മുതല്‍ ); സ്‌നോ ഗ്ലോബ്, ( 140 റിയാല്‍) . ഓരോ ഇനത്തിനും അനുവദനീയമായ പരമാവധി അളവ് 10 ആണ്. ഖത്തര്‍ പോസ്റ്റിന്റെ ഫിഫ 2022 ലൈസന്‍സുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കീഴില്‍ ആകെ 63 ഇനങ്ങള്‍ ലഭ്യമാണ്.

വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന എല്ലാ 32 രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന 32 വ്യക്തിഗത സ്റ്റാമ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഔദ്യോഗിക ഗ്രൂപ്പ് ടീം സ്റ്റാമ്പിന്റെ ഏഴാം പതിപ്പ് കഴിഞ്ഞ ആഴ്ച ഖത്തര്‍ പോസ്റ്റ് പുറത്തിറക്കി. ഇതും ഇ-സ്റ്റോറിലും ലഭ്യമാണ്.

Related Articles

Back to top button