Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

മദീനത്ത് അല്‍ കഅബാന്‍ സ്ട്രീറ്റ് ഇന്നുമുതല്‍ ഭാഗികമായി അടക്കും

 

അമാനുല്ല വടക്കാങ്ങര

ദോഹ: മദീനത്ത് അല്‍ കഅബാന്‍ സ്ട്രീറ്റില്‍ അല്‍ ഷമാല്‍ റോഡിന്റെ സര്‍വീസ് റോഡിനും സ്ട്രീറ്റ് നമ്പര്‍ 710-ലെ റൗണ്ട് എബൗട്ടിനുമിടയില്‍ ഇരു ദിശകളിലുമായി 200 മീറ്റര്‍ ഭാഗികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാല്‍’ അറിയിച്ചു.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച്, പ്രദേശത്തെ ആസ്ഫാല്‍റ്റിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇന്ന് (വ്യാഴം) രാത്രി 10 മുതല്‍ ഏപ്രില്‍ 30 വരെയാണ് അടക്കുക.

ഈ കാലയളവില്‍, റോഡ് ഉപയോക്താക്കള്‍ സ്ട്രീറ്റ് 616-ല്‍ എത്തുന്നതിന് അല്‍ ഷമാല്‍ റോഡിന്റെ അല്ലെങ്കില്‍ സ്ട്രീറ്റ് 710-ന്റെ സര്‍വീസ് റോഡിലേക്ക് തിരിഞ്ഞ് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകേണ്ടതുണ്ട്.

Related Articles

Back to top button