Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കര്‍ണ്ണാടകയിലെ വിജയം -മതേതര കാഴ്ചപ്പാടോടെ ജീവിക്കുന്ന കര്‍ണ്ണാടക ജനത നല്‍കിയ മുന്നറിയിപ്പ് : പി.എം.എ സലാം

ദോഹ. കര്‍ണ്ണാടക നിയമ സഭയില്‍ കോണ്‍ഗ്രസ് നേടിയ മിന്നുന്ന വിജയം മതേതര കാഴ്ചപ്പാടോടെ ജീവിക്കുന്ന കര്‍ണ്ണാടക ജനത നല്‍കിയ മുന്നറിയിപ്പാണെന്ന് പിഎംഎ സലാം അഭിപ്രായപ്പെട്ടു. കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കര്‍ണ്ണാടക വിജയത്തിന്റെ ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ഡോ.എംപി ഷാഫി ഹാജി , എസ് എ എം ബഷീര്‍ , സംസ്ഥാന പ്രസിഡണ്ട് ഡോ : സമദ് , ജന:സെക്രട്ടറി സലീം നാലകത്ത്, സംസ്ഥാന ട്രഷറര്‍ ഹുസൈന്‍ , തുംകൂര്‍ പ്രവിശ്യ കെഎംസിസി പ്രസിഡണ്ട് ഹനീഫ കുഞ്ചാര്‍ , ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം ,ജന: സെക്രട്ടറി സെമീര്‍ ഉമ്പുന്തല , സഹ ഭാരവാഹികളായ നാസര്‍ കൈതക്കാട് , ഷാനിഫ് പൈക്ക , സാദിഖ് കെ. സി , സഗീര്‍ ഇരിയ , അഷ്‌റഫ് ആവിയില്‍, മുന്‍ ജില്ലാ നേതാക്കമാര്‍ , മണ്ഡലം , പഞ്ചായത്ത് , മുന്‍സിപ്പല്‍ നേതാക്കമാര്‍ ആഘോഷത്തിന് നേതൃത്വം നല്‍കി.

Related Articles

Back to top button