Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പൈതൃകവും സര്‍ഗ്ഗാത്മകതയും ആഘോഷിക്കുന്നതിനായി അറബിക് കാലിഗ്രാഫി മത്സരവുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി

ദോഹ: അറബിക് കാലിഗ്രാഫിയുടെ പൈതൃകവും സര്‍ഗ്ഗാത്മകതയും ആഘോഷിക്കുന്നതിനായി അറബിക് കാലിഗ്രാഫി മത്സരവുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി രംഗത്ത്. ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ ഹെറിറ്റേജ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന കാലിഗ്രാഫിക് പാനലുകളില്‍ നിന്നും കൈയെഴുത്തുപ്രതികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, കാലിഗ്രാഫി കലയിലൂടെ അറബ്, ഇസ് ലാമിക പൈതൃകവുമായി ഇടപഴകാന്‍ മത്സരം അവസരം നല്‍കും.

അറബിക് വാക്യങ്ങളെയും പാഠങ്ങളെയും ചുറ്റിപ്പറ്റിയുള്ള ഈ മത്സരം പാരമ്പര്യത്തില്‍ വേരൂന്നിയ സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ നാസ്‌ക്, തുളുത്ത് അല്ലെങ്കില്‍ ദിവാനി പോലുള്ള പരമ്പരാഗത അറബിക് കാലിഗ്രാഫിക് ലിപി ഉപയോഗിച്ച് കലാസൃഷ്ടി തയ്യാറാക്കണം.

ഡിജിറ്റല്‍ കലാസൃഷ്ടികളായോ എ 4 അല്ലെങ്കില്‍ എ 3 ഫോര്‍മാറ്റില്‍ കൈകൊണ്ട് വരച്ച (ഉയര്‍ന്ന റെസല്യൂഷനില്‍ സ്‌കാന്‍ ചെയ്ത) കലാസൃഷ്ടികളായോ എന്‍ട്രികള്‍ സമര്‍പ്പിക്കാം. എ ഐ സൃഷ്ടിച്ച കലാസൃഷ്ടികള്‍ സ്വീകരിക്കില്ല.
ഖത്തര്‍ നാഷണല്‍ ലൈബ്രറി അംഗത്വമുള്ള 16 വയസ്സും അതില്‍ കൂടുതലുമുള്ള എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
എന്‍ട്രികള്‍ ജൂലൈ 20 വരെ സമര്‍പ്പിക്കാം.

ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ 2025 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 7 വരെ പൊതു വോട്ടെടുപ്പ് നടക്കും, ലോക കാലിഗ്രാഫി ദിനാഘോഷത്തിന്റെ ഭാഗമായി 2025 ഓഗസ്റ്റ് 13-നാണ് അന്തിമ വിജയിയെ പ്രഖ്യാപിക്കുക

Related Articles

Back to top button