Local News

നോര്‍ക്ക പ്രവാസി ക്ഷേമ നിധി ഹെല്‍പ് ഡെസ്‌ക്കുമായി ഖത്തര്‍ സംസ്‌കൃതി


ദോഹ. നോര്‍ക്ക പ്രവാസി ക്ഷേമ നിധി ഹെല്‍പ് ഡെസ്‌ക്കുമായി ഖത്തര്‍ സംസ്‌കൃതി . പ്രവാസി ക്ഷേമ നിധിയെക്കുറിച്ചറിയാനും അംഗങ്ങളാകാനും സൗകര്യമൊരുക്കി സംസ്‌കൃതി
നജ്മ ഓഫീസില്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വൈകുന്നേരം 6 മുതല്‍ 8 വരേയും വെള്ളി , ശനി ദിവസങ്ങളില്‍ വൈകുന്നേരം 5 മുതല്‍ 9 വരേയുമാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക.
വെള്ളി , ശനി ദിവസങ്ങളില്‍ വൈകുന്നേരം 5 മുതല്‍ 8 വരെ ന്യൂ സലത്തയിലുള്ള സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 55859609, 77022649 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!