Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കലാസ്വാദകരെ ആകര്‍ഷിച്ച് ഫ്രീജ് ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ ഫെസ്റ്റിവല്‍

ദോഹ. കലാസ്വാദകരെ ആകര്‍ഷിച്ച് സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഫ്രീജ് ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ ഫെസ്റ്റിവല്‍ ഉം സലാലിലെ ദര്‍ബ് അല്‍ സായിയുടെ സ്ഥിരം ആസ്ഥാനത്ത് തുടരുന്നു. നിത്യവും നൂറ് കണക്കിനാളുകളാണ് ഫെസ്റ്റിവല്‍ കാണാനെത്തുന്നത്.

വ്യത്യസ്ത പ്രായക്കാര്‍ക്കായി ഫെസ്റ്റിവല്‍ നടത്തുന്ന വിവിധ സാംസ്‌കാരിക, കലാപരിപാടികളും ശില്‍പശാലകളും ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് വേദിയിലെത്തുന്നത്. യുവതലമുറയില്‍ സര്‍ഗ്ഗാത്മകത, ആവിഷ്‌കാരം എന്നിവ വര്‍ധിപ്പിക്കാനും ഖത്തറി കലാകാരന്മാരുടെ നേട്ടങ്ങളും ഖത്തരി സാംസ്‌കാരിക രംഗം വികസിപ്പിക്കുന്നതിനുള്ള അവരുടെ സംഭാവനകളും ആഘോഷിക്കാനുമാണ് പരിപാടികള്‍ ലക്ഷ്യമിടുന്നത്.

ഫ്രീജ് ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ ഫെസ്റ്റിവല്‍, 19 വ്യത്യസ്ത സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ, 100-ലധികം പ്രാദേശിക, അന്തര്‍ദേശീയ കലാകാരന്മാരെയും ഡിസൈനര്‍മാരെയും ഒരുമിച്ച് കൊണ്ടുവരുന്ന സവിശേഷമായ വേദിയാണ്.

Related Articles

Back to top button