Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

കള്‍ച്ചറല്‍ ഫോറം തൃശ്ശൂര്‍ സ്വാതന്ത്ര്യ ദിന പരിപാടി ‘ആസാദി ക ആസ്വാദന്‍’ സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ- കള്‍ച്ചറല്‍ ഫോറം തൃശ്ശൂര്‍ ജില്ല സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ‘ആസാദി കാ ആസ്വാദന്‍’ ഐ.സി.ബി.എഫ് ആക്റ്റിങ് പ്രസിഡന്റ് വിനോദ് നായര്‍ ഉദ്ഘാടനം ചെയ്തു.
നമ്മുടെ നാടിന്റെ പൈതൃകം സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെതുമാണെന്നും ആ ഒരു പ്രതീതി ജനിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷമാണ് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ചത് എന്ന് വിനോദ് നായര്‍ പറഞ്ഞു.

കള്‍ച്ചറല്‍ ഫോറം തൃശ്ശൂര്‍ ജില്ല കമ്മിറ്റി അംഗം ഷംസീര്‍ ഹസന്‍ മുഖ്യ പ്രഭാഷണം നടത്തി. തങ്ങളുടെ ജീവനേക്കാള്‍ വില രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനാണെന്ന് ചിന്തിക്കുകയും ധീരമായി പോരാടിയതിന്റെയും ഫലമാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും അത് സംരക്ഷിച്ചു നിര്‍ത്തണമെന്നും ഷംസീര്‍ ഹസന്‍ പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ഷാഹിദ് അലിയുടെ നേതൃത്വത്തില്‍ ക്വിസ് മത്സരം, സ്ത്രീകളുടെയും കുട്ടികളുടെയും സമൂഹഗാനം, അബ്ദുല്‍ ലത്തീഫ് നയിച്ച നാടകം, മെഹ്ദിയ മന്‍സൂര്‍ ആലപിച്ച ദേശഭക്തി ഗാനം എന്നിവ അരങ്ങേറി.

കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വഹദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍, ആക്റ്റിങ് ജനറല്‍ സെക്രട്ടറി സലിം എന്‍.പി സ്വാഗതവും, വൈസ് പ്രസിഡന്റ് സന നസീം നന്ദിയും പറഞ്ഞു.

Related Articles

Back to top button