ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817 അംഗീകരിച്ചതിനെ ഖത്തര്‍ സ്വാഗതം ചെയ്തു

ദോഹ. മേഖലയിലെ നിരവധി രാജ്യങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817 അംഗീകരിച്ചതിനെ ഖത്തര്‍ സ്വാഗതം ചെയ്തു.
മേഖലയില്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിനും ഇറാനിയന്‍ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തേണ്ടതിന്റെ ആവശ്യകത വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.
