
സോഷ്യല്‍ ഫോറം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഏഷ്യാന റെസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി വിവിധ സംഘടനകളുടെയും മാധ്യമങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. സോഷ്യല്‍ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാള്‍ ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറിമാരായ ഉസ്മാന്‍ മുഹമ്മദ് സ്വാഗതവും സഈദ് കൊമ്മാച്ചി നന്ദിയും പറഞ്ഞു.




