Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ വിദേശി പങ്കാളിത്തമുള്ള കമ്പനികള്‍ ജൂണ്‍ 30 ന് മുമ്പായി ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ വിദേശി പങ്കാളിത്തമുള്ള കമ്പനികള്‍ ജൂണ്‍ 30 ന് മുമ്പായി ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് ജനറല്‍ ടാക്സ് അതോരിറ്റി അറിയിച്ചു. 2020 ലെ കണക്കുകള്‍ അംഗീകൃത ഓഡിറ്റിംഗ് സ്ഥാപനങ്ങളില്‍ നിന്നും ഓഡിറ്റ് ചെയ്താണ് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. മാര്‍ച്ച് 30നായിരുന്നു സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. എന്നാല്‍ രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജൂണ്‍ 30 വരെ നീട്ടി നല്‍കുകയായിരുന്നു.

പൂര്‍ണമായും സ്വദേശി ഉടമസ്ഥതയിലുള്ള കമ്പനികള്‍ ആഗസ്ത് 31 ന് മുമ്പായാണ് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്.

Related Articles

Back to top button