
Breaking News
ഖത്തറില്‍ ഇന്ന് 143 കോവിഡ് രോഗികള്‍, 189 രോഗമുക്തര്‍
ഡോ.അമാനുല്ല വടക്കാങ്ങര : –
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 26065 പരിശോധനകളില്‍ 55 യാത്രക്കാരും 88 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 143 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 189 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2094 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 71 ആയി. 21 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.



