Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

യൂണിടെക്‌സ് പ്രവര്‍ത്തനമാരംഭിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: യൂണിടെക്‌സ് പ്രവര്‍ത്തനമാരംഭിച്ചു. എയര്‍പോര്‍ട്ട് റോഡില്‍ ടൊയോട്ട സിഗ്‌നലിന് സമീപമുള്ള, ദോഹ സെന്ററിന്റെ ഒന്നാം നിലയിലാണ് ലേഡീസ് , ജെന്റ്‌സ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിപുല ശേഖരവുമയി യൂണിടെക്‌സ് പ്രവര്‍ത്തനമാരംഭിച്ചത്.
ഖത്തറിലെ ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളടക്കമുള്ള വലിയ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ഡറര്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ ഷോറും ഉദ്ഘാടനം നിര്‍വഹിച്ചു.


വനിതാ വിഭാഗത്തിന്റെ ആദ്യ വില്പന, ക്വിക്ക് പ്രസിഡന്റ് സെറീന അഹദിന് നല്കി ഐ സി ബി എഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍ നിര്‍വ്വഹിച്ചു. പുരുഷ വിഭാഗം ആദ്യ വില്പന ജോപ്പച്ചന്‍ തെക്കെക്കൂറ്റിന് നല്കി, ഐ.ബി.പി.സി ഗവേണിംഗ് കൗണ്‍സില്‍ അംഗം എ. പി മണികണ്ഠന്‍ നിര്‍വ്വഹിച്ചു.


സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പുതിയ ഡിസൈനുകളിലുള്ള അതിവിപുലമായ റെഡിമെയ്ഡ് വസ്ത്രങ്ങളാണ് യൂണിടെക്‌സില്‍ ഒരുക്കിയിരിക്കുന്നത്. ഖാദി വസ്ത്രങ്ങളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ ഐ സി.സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗ്ഗലു, മാനേജിംഗ് കമ്മിറ്റി അംഗം സജീവ് സത്യശീലന്‍, സിയാദ് ഉസ്മാന്‍, ഐ.എസ്.സി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സഫീറുര്‍ റഹ്‌മാന്‍, കെ.വി. ബോബന്‍, കെ ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, വിവിധ സംഘടനാ നേതാക്കളായ ദീപക് ഷെട്ടി, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, കെ.ആര്‍ ജയരാജ്, അബ്ദുള്ള തെരുവത്ത്, രാമകൃഷ്ണന്‍, ഷാനവാസ് ഷെറാട്ടണ്‍, എബ്രഹാം ജോസഫ്, ജൂട്ടാസ്സ് പോള്‍, അനീഷ് ജോര്‍ജ്ജ്, അന്‍വര്‍ കരിപ്പാംകുളം, ഡോ.ഫുവാദ് ഉസ്മാന്‍, നിഹാദ് അലി, നിഷാം ഇസ്മയില്‍, സുരേഷ് കരിയാട്, അന്‍വര്‍ സാദത്ത്, ഡേവിസ് ഇടശ്ശേരി, വിപിന്‍ മേപ്പയൂര്‍, അഷ്‌റഫ് വടകര, അജി കുര്യാക്കോസ് ഡോ.സജിത്ത് സിനു ചേന്നാട്ട് തുടങ്ങി ഒട്ടനവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു.

യൂണിടെക്‌സ് പാര്‍ട്ടണര്‍മാരായ പ്രദീപ് പിള്ള, വി.എസ്. അബ്ദുള്‍ റഹ്‌മാന്‍, എം.പി.മാത്യു എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു സന്തോഷം പങ്ക് വെച്ചു.

Related Articles

Back to top button