കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ, ദോഹ മെട്രോ യാത്രാ സൗകര്യമൊരുക്കിയത് 228 ദശലക്ഷം പേര്‍ക്ക്

ദോഹ. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ, ദോഹ മെട്രോ ശൃംഖല 228 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് ലോകോത്തര യാത്രാനുഭവം നല്‍കിയതായി അധികൃതര്‍.
ഖത്തര്‍ റെയില്‍ മെട്രോയുടെ മികച്ച നേട്ടങ്ങളിലും ഖത്തറിലെ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും നല്‍കുന്ന ലോകോത്തര സേവനങ്ങളിലും അഭിമാനിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

