സലീം കുമാര്‍: ചിരിയുടെ പാത്രത്തില്‍ കണ്ണീരലിയിച്ച മനുഷ്യന്‍’

ബഷീര്‍ വടകര
സലീം കുമാര്‍ എന്ന ആ ചിരി ഒരസ്തമായ ചുമപ്പ് പോലെ മാഞ്ഞു പോയിരിക്കുന്നു…
ഹാസ്യാഭനയം കൊണ്ട് നമ്മളെ പൊട്ടിച്ചിരിപ്പിച്ച ഒരു നടന്‍ മാത്രമായിരുന്നില്ല അദ്ദേഹം; അഭിനയത്തിനപ്പുറം സ്വന്തമായ നിലപാടുകളും മൂല്യങ്ങളും കാത്തുസൂക്ഷിച്ച ഒരു മനുഷ്യനായിരുന്നു സലീം കുമാര്‍ എന്ന കലാകാരന്‍.
കാലത്തിന്റെയോ സാഹചര്യങ്ങളുടെയോ കാറ്റില്‍ കടലാസ് പോലെ പാറിപ്പോകുന്നവനല്ല കലാകാരന്‍- മറിച്ച് സമൂഹത്തോടും രാഷ്ട്രീയത്തോടും മനുഷ്യജീവിതത്തോടും വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഒരാളവണം എന്ന് ബോധ്യമുണ്ടായിരുന്ന കലാകാരനായിരുന്നു സലിം കുമാര്‍ ‘
ഞാന്‍ അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ഒരു സിനിമയിലെ കഥാപാത്രത്തിലൂടെയാണ്;
ഹജ്ജിന് പോകാനുള്ള അതിയായ ആഗ്രഹവുമായി ജീവിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ആത്മസമര്‍പ്പണവും ത്യാഗവും സ്വപ്നവും അദ്ദേഹം അത്രയും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. ആ കഥാപാത്രത്തിന്റെ വേദനയും പ്രാര്‍ത്ഥനയും പ്രതീക്ഷയും അഭിനയത്തിന്റെ പരിധികള്‍ കടന്ന് അദ്ദേഹത്തിന്റെ സ്വന്തം ഹൃദയത്തിലേക്കും ആവാഹിച്ചതുപോലെ തോന്നി.
സിനിമ അവസാനിച്ചപ്പോള്‍ കഥകഥാപാത്രം അദ്ദേഹത്തിന്റെ മനസ്സില്‍ അവസാനിച്ചില്ല;
ഹജ്ജിനു പോകാനുള്ള കഥാപാത്രത്തിന്റെ ആത്മീയമായ തേട്ടം ആ കഥാപാത്രം അദ്ദേഹത്തിനുള്ളില്‍ ആത്മബോധമായി കെട്ടുപോകാതെ ജ്വലിച്ച് നിന്നപ്പോള്‍ ഹജ്ജിനു പോകാനാഗ്രഹിക്കുന്ന ഒരു പാവപ്പെട്ട മുസ്ലിം സഹോദരനെ തേടിപ്പിടിച്ച് ഹജ്ജ് യാത്രയ്ക്ക് വേണ്ട മുഴുവന്‍ ചെലവും വഹിച്ച മാനവികത എന്നെ അത്ഭുതപ്പെടുത്തി-
അന്നു മുതലാണ് സലീം കുമാര്‍ എന്ന കലാകാരനെ ഞാന്‍ വ്യത്യസ്തനായി കാണാന്‍ ശ്രമിച്ചത്.
ഒരു കലാകാരന്റെ ഏറ്റവും വലിയ മഹത്വം അവന്റെ കലാപ്രതിഭ മാത്രമല്ല; യഥാര്‍ത്ഥ കലാകാരന്‍ കാലത്തോടും സമൂഹത്തോടും കള്ളസാക്ഷി പറയുന്നവനല്ല- മനുഷ്യന്റെ കണ്ണീരിനും സന്തോഷത്തിനും ചേര്‍ന്നു നില്‍ക്കുന്നവനാണ്-
സമൂഹം നേരിടുന്ന അനീതിക്കെതിരെ സ്വന്തം ശബ്ദം ഉയര്‍ത്താന്‍ മടിക്കാത്തവനാണ്.
അതെ…സലീം കുമാറിനെ നമ്മള്‍ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ അഭിനയമികവുകൊണ്ടു മാത്രമല്ല. അദ്ദേഹം ചിരിക്കുമ്പോള്‍ ആ ചിരിയില്‍ അഭിനയത്തിന്റെ കാപട്യല്ലാത്ത ഒരു നിഷ്‌കളങ്കത ഉണ്ടായിരുന്നു.
അഭിനയത്തിന്റെ മുഖംമൂടിക്കപ്പുറമുള്ള മനുഷ്യന്റെ സൗന്ദര്യമായിരുന്നു സലിംകുമാര്‍ എന്ന നടന്‍-
അതെ പ്രിയ സലിം കുമാര്‍ താങ്കള്‍ എന്ന ആ ചിരി മാഞ്ഞു പോയാലും ഞങ്ങളുടെ എല്ലാം ഹൃദയങ്ങളിലും വര്‍ഷങ്ങളോളം ഉണ്ടാകും …
കാപടമില്ലാത്ത ചിരിയിലൂടെ മനുഷ്യസ്‌നേഹത്തിന്റെ ചില ചെറിയ വലിയ പാഠങ്ങള്‍ പഠിപ്പിപ്പിച്ച
ആ പ്രിയ കലാകാരന് ഹൃദയപൂര്‍വ്വം ആദരാഞ്ജലികള്‍


