Breaking NewsUncategorized
ആംബുലന്‍സ് സേവനങ്ങള്‍ക്കുള്ള അടിയന്തിരമല്ലാത്ത കോളുകള്‍ നിയന്ത്രിക്കുവാന്‍ ഹമദ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

ദോഹ: ആംബുലന്‍സ് സേവനങ്ങള്‍ക്കുള്ള അടിയന്തിരമല്ലാത്ത കോളുകള്‍ നിയന്ത്രിക്കുവാന്‍ ഹമദ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ . ആംബുലന്‍സ് സേവനങ്ങള്‍ അഭ്യര്‍ത്ഥിച്ച് നാഷണല്‍ കമാന്‍ഡ് സെന്റര്‍ വഴി ലഭിക്കുന്ന ശരാശരി 20% കോളുകളും നിസ്സാരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്നും ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും എച്ച്എംസിയുടെ ആംബുലന്‍സ് സര്‍വീസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി ദാര്‍വിഷ് പറഞ്ഞു. അത്യാവശ്യങ്ങള്‍ക്ക് മാതമേ ആംബുലന്‍സ് സര്‍വീസ് ആവശ്യപ്പെടാവൂവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.


