പത്താമത് പ്രാദേശിക ഈത്തപ്പഴോല്‍സവം സൂഖ് വാഖിഫില്‍ ആരംഭിച്ചു

ദോഹ: ആകര്‍ഷകമായ വിലയ്ക്ക് നിരവധി പുതിയ ഈത്തപ്പഴങ്ങളുമായി വാഗ്ദാനം ചെയ്ത്, പത്താമത് പ്രാദേശിക ഈത്തപ്പഴോല്‍സവം സൂഖ് വാഖിഫില്‍ ആരംഭിച്ചു. ഓഗസ്റ്റ് 7 വരെ നടക്കുന്ന ഈ ഉത്സവം സൂഖ് വാഖിഫിന്റെ കിഴക്കന്‍ ചത്വരത്തിലാണ് നടക്കുന്നത്, പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയും വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 10 വരെയുമാണ് പ്രദര്‍ശനം.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യങ്ങളുടെയും ഭക്ഷ്യസുരക്ഷയുടെയും അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ ഫഹദ് മുഹമ്മദ് അല്‍-ഖഹ്താനിയും സ്വകാര്യ എഞ്ചിനീയറിംഗ് ഓഫീസ് പ്രതിനിധി അബ്ദുള്‍റഹ്‌മാന്‍ മുഹമ്മദ് അല്‍-നാമയും ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.
കൃഷികാര്യ വകുപ്പ് ഡയറക്ടര്‍ യൂസഫ് ഖാലിദ് അല്‍-ഖുലൈഫി, സൂഖ് വാഖിഫ് ഡയറക്ടര്‍ ജനറല്‍ സൂപ്പര്‍വൈസര്‍ മുഹമ്മദ് അബ്ദുല്ല അല്‍-സലേം എന്നിവരും നിരവധി മന്ത്രാലയ, മാര്‍ക്കറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
116 പ്രാദേശിക ഫാമുകളാണ് മേളയില്‍ പങ്കെടുക്കുന്നത്.




