Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തറില്‍ നിന്നും മറ്റൊരു സിനിമാ നിര്‍മാതാവ് കൂടി

അമാനുല്ല വടക്കാങ്ങര

ദോഹ. മലയാള സിനിമക്ക് മികച്ച പല സിനിമകളും സംഭാവന ചെയ്ത ഖത്തര്‍ മലയാളീ സിനിമാ നിര്‍മാതാക്കളുടെ ഗണത്തിലേക്ക് പുതിയ ഒരു പ്രൊഡ്യൂസര്‍ കൂടി രംഗ പ്രവേശം ചെയ്യുന്നു . ഖത്തറില്‍ ദീര്‍ഘകാലമായി നഴ്‌സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന റൈസണ്‍ കല്ലടയില്‍ തോമസ് ആണ് ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് രംഗ പ്രവേശം ചെയ്യുന്നത് .
റോബിന്‍ റീല്‍സ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’സിനിമ പ്രദര്‍ശനത്തിന് തയ്യാറായി വരികയാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.


ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമാകുന്ന സിനിമയില്‍ പ്രശാന്ത് മുരളി, ഇര്‍ഷാദ് അലി, മണികണ്ഠന്‍ പട്ടാമ്പി, നന്ദന രാജന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാമരാജ്യത്തിലെ ലാമ ലാമ എന്ന ഒരു ഗാനം ഈയിടെ പുറത്തിറങ്ങിയിരുന്നു മാപ്പിള പാട്ടിന്റെയും രാമായണത്തിന്റെയും സമ്മിശ്ര ശൈലിയില്‍ രചിക്കപ്പെട്ട ഗാനം വളരെയധികം പ്രശംസ പിടിച്ചു പറ്റിയിരുന്നു
ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ഫെബിന്‍ സിദ്ധാര്‍ഥ് ആണ്.എഡിറ്റര്‍ കെ ആര്‍ മിഥുന്‍, ഡിഓപി ശിഹാബ് ഓങ്ങല്ലൂര്‍. പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യം ജൂണ്‍ അവസാനം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button