Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സംസ്‌കൃതി ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ : സംസ്‌കൃതി ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്‌കൃതി ഖത്തര്‍, ഹമദ് മെഡിക്കല്‍ ബ്ലഡ് ബാങ്ക് എന്നിവരുടെ ആഭിമുഖ്യത്തില്‍ വക്ര ഏഷ്യന്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഹമദ് ബ്ലഡ് ബാങ്ക് ഡോനെഷന്‍ സെന്ററില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഐ. സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ നിര്‍വ്വഹിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, സോഷ്യല്‍ സര്‍വീസ് കണ്‍വീനര്‍ സന്തോഷ് ഒ.കെ, ട്രഷര്‍ അപ്പു കണവശ്ശേരി, വൈസ് പ്രസിഡന്റ്മാരായ നിതിന്‍ എസ്. ജി, സുനീതി സുനില്‍, സെക്രട്ടറിമാരായ ബിജു പി മംഗലം, അര്‍ച്ചന, അബ്ദുള്‍ അസീസ് കേന്ദ്രകമ്മറ്റിയഗം അഹമ്മദ് കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.റയാന്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹ്‌സിന്‍ ആദ്യക്ഷത വഹിച്ചു. യുണിറ്റ് സെക്രട്ടറി സതീഷ് കണ്ണൂര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഇതിയാസ് നന്ദിയും പറഞ്ഞു.
വനിതകള്‍ ഉള്‍പ്പടെ നൂറോളം പേര്‍ രക്തം ദാനം ചെയ്യ്തു. രക്തദാതക്കള്‍ക്ക് ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ കൈമാറി. റയ്യാന്‍ യുണിറ്റ് അംഗങ്ങളായ നബീല്‍, സുനില്‍, പ്രതീഷ്, സിദ്ധിഖ്, രഞ്ജിത്ത്, ഫസ്ലു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Related Articles

Back to top button