Breaking News
സഫാരി സൈനുല്‍ ആബിദീന് കെഎംസിസി ഖത്തര്‍ സ്വീകരണം ഇന്ന്

ദോഹ: മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സഫാരി സൈനുല്‍ ആബിദീന്‍ സാഹിബിന് ദോഹ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കെഎംസിസി ഖത്തര്‍ ഉപദേശക സമിതി ചെയര്‍മാന്‍ എംപി ഷാഫി ഹാജി, സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ്, ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ പിഎസ്എം ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍, നേതാക്കള്‍, പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി
കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാത്രി 7.30ന് തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.