Breaking NewsUncategorized

35 മണിക്കൂറിനുള്ളില്‍ ഖത്തറിന്റെ തെക്ക് നിന്ന് വടക്കോട്ട് ഓടി പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ദൗത്യവുമായി ഇന്ത്യന്‍ ഓട്ടക്കാരി സൂഫിയ സൂഫി

 

അമാനുല്ല വടക്കാങ്ങര

ദോഹ. 35 മണിക്കൂറിനുള്ളില്‍ ഖത്തറിന്റെ തെക്ക് നിന്ന് വടക്കോട്ട് ഓടി പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ദൗത്യവുമായി ഇന്ത്യന്‍ ഓട്ടക്കാരി സൂഫിയ സൂഫി .

നാളെ (ജനുവരി 12 വ്യാഴാഴ്ച) രാവിലെ 6 മണിക്ക് ഖത്തറിന്റെ തെക്ക് അബു സംറ അതിര്‍ത്തിയില്‍ നിന്ന് തന്റെ റെക്കോര്‍ഡ് ശ്രമം ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് വടക്ക് അല്‍ റുവൈസില്‍ എത്തും, 35 മണിക്കൂറിനുള്ളില്‍ 200 കിലോമീറ്ററിലധികം ഓട്ടം പൂര്‍ത്തിയാക്കി പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് ഇതിനകം മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ സൂഫിയ പറഞ്ഞു.

”ഇത് ഇന്ത്യയ്ക്ക് പുറത്ത് നടത്തുന്ന ആദ്യ റെക്കോര്‍ഡ് ശ്രമമാണെന്ന് ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ (ഐഎസ്സി) സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സൂഫി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!