പത്താമത് പ്രാദേശിക ഈത്തപ്പഴോല്‍സവം ഇന്ന് മുതല്‍

ദോഹ: ഭക്ഷ്യസുരക്ഷയിലും കാര്‍ഷിക സുസ്ഥിരതയിലും രാജ്യത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനായി
മുനിസിപ്പാലിറ്റി മന്ത്രാലയവും സൂഖ് വാഖിഫ് മാനേജ്‌മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമത് പ്രാദേശിക ഈത്തപ്പഴോല്‍സവത്തിന് സൂഖ് വാഖിഫില്‍ ഇന്ന് തുടക്കമാകും. 508,000 ഈത്തപ്പനകള്‍ വളര്‍ത്തുന്ന 892-ലധികം ഉല്‍പ്പാദനക്ഷമമായ ഫാമുകളില്‍ നിന്ന് 26,405 ടണ്‍ പുതിയ ഈത്തപ്പഴം ഉത്പാദിപ്പിക്കുന്ന ഖത്തറിന്റെ ശ്രദ്ധേയമായ വാര്‍ഷിക ഉല്‍പ്പാദനം പ്രതിഫലിക്കുന്ന പ്രദര്‍ശനമാകും പത്താമത് ഈത്തപ്പഴോല്‍സവം.
ഇന്ന് മുതല്‍ ഓഗസ്റ്റ് 7 വരെ സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ നടക്കുന്ന ഫെസ്റ്റിവല്‍, പ്രാദേശികമായി വളര്‍ത്തുന്ന വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങള്‍ രുചിക്കാനും വാങ്ങാനും അവസരമുണ്ടാകും.
ഞായര്‍ മുതല്‍ വ്യാഴം വരെ: വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെ
വെള്ളിയാഴ്ചയും ശനിയാഴ്ചയും: വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയുമായിരിക്കും പ്രദര്‍ശനം.

