Breaking News
ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി . കെഎംസിസി സജീവ പ്രവര്‍ത്തകനും കോഴിക്കോട് സിറ്റി മണ്ഡലത്തിന്റെ മുന്‍ ഭാരവാഹിയുമായ കോഴിക്കോട് പൊക്കുന്ന് ,കിണാശ്ശേരി ,വാഴോട്ടു താഴം സ്വദേശി മറക്കാന്‍കടവ് പറമ്പില്‍ ഇസ്മായില്‍ (49) ആണ് നിര്യാതനായത്.
സ്‌കൈവേ റെന്റ് എ കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.
പിതാവ് : ഇബ്രാഹിം
മാതാവ് : മറിയംബി
ഭാര്യ : നാദിറ ഇസ്മായില്‍. മൂന്ന് പെണ്‍കുട്ടികളുണ്ട്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു



